പ്രത്യാശ നഷ്ടപ്പെടുത്തരുത്
1. ജീവിതം എല്ലായ്പ്പോഴും എളുപ്പമായതല്ല
നമ്മള്‍ എല്ലാവരും ജീവിതത്തിന്റെ യാത്ര തുടങ്ങുന്നത്, അനേകം സ്വപ്നങ്ങളും, ലക്ഷ്യങ്ങളും, അഭിലാഷങ്ങളും, ആകാംക്ഷകളും കൊണ്ടാണ്. വളരെ വലുതായ ഒരു വിവേകത്തിന്റെ വികാരവിക്ഷോഭത്തോടെ, നമ്മള്‍ എന്താണ് ചെയ്യേണ്ടത്, എന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ ഉണ്ടാക്കുന്നു, നമ്മള്‍ എവിടെ പോകാന്‍ ആഗ്രഹിക്കുന്നുവെന്നും, ജീവിതത്തില്‍ നമ്മള്‍ എന്തായിത്തീരും എന്നാഗ്രഹിക്കുന്നുവെന്നും. എന്നാല്‍ യാത്രയുടെ ചിലയിടത്ത്, കോളുള്ള കാലാവസ്ഥയിലേക്ക് നമ്മള്‍ ഓടുമെന്നത് തീര്‍ച്ചയാണ്. ജീവിതം എല്ലായ്പ്പോഴും എളുപ്പമായതല്ല.
നമ്മള്‍ പലപ്പോഴും ആഗ്രഹിക്കും, ജീവിതം ഒരു കഥപുസ്തകം പോലെ ലഘുവായിരുന്നുവെങ്കിലെന്ന്, എന്നാല്‍ എല്ലായ്പ്പോഴും ആ രീതിയില്‍ ആയിരിക്കത്തില്ല. അപ്രതീക്ഷിതമായ വെല്ലുവിളികളും, വൈഷമ്യങ്ങളും, പരിതഃസ്ഥിതികളും വഴികളില്‍ പെട്ടെന്നു പ്രത്യക്ഷപ്പെടുന്നു. ഇതുപോലെയുള്ള സമയങ്ങളിലാണ് നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും വഴുതിപ്പോകുന്നു എന്നു കാണുന്നത്. ചില സമയങ്ങളില്‍, നമ്മള്‍ നമ്മളെത്തന്നെ, മിക്കവാറും പ്രത്യാശയില്ലെന്നും കാണുന്ന സന്ദര്‍ഭങ്ങളുടെ നടുവിലാണെന്നു കണ്ടുപിടിച്ചേക്കാം. നമുക്കു പ്രത്യാശ നഷ്ടമായി പോയേക്കാം. നമ്മള്‍ ഉപേക്ഷിച്ചു പോയേക്കാം.
നമ്മള്‍ ചിന്തിക്കുവാന്‍ തുടങ്ങുന്നു: “ഇത് ഒരിക്കലും ചെയ്യാന്‍ എന്നെക്കൊണ്ട് കഴിയത്തില്ല, അല്ലെങ്കില്‍ എന്റെ ലക്ഷ്യത്തിലെത്തുവാന്‍ എനിക്ക് ഒരിക്കലും കഴിയത്തില്ല.” ഒരിക്കലും നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയത്തില്ല എന്നതിനെക്കുറിച്ച് നമ്മള്‍ നൈരാശ്യം ഉള്ളവരായിത്തീരുന്നു.
ചില സമയങ്ങളില്‍, ജീവിതം അപ്രതീക്ഷിതമായി തിരിക്കുന്ന സന്ദര്‍ഭങ്ങളിലേക്ക് എടുക്കപ്പെടാറുണ്ട്, നമ്മള്‍ പൂര്‍ണ്ണമായും തയാറാക്കാത്തവിധത്തില്‍, അവ അവയെത്തന്നെ കാഴ്ചവെക്കുന്നു. നമ്മള്‍ വീഥിയുടെ അവസാനത്തിലാണെന്ന് നമ്മളെത്തന്നെ കണ്ടുപിടിച്ചേക്കാം, എവിടേക്കും തിരിയുവാന്‍ സാധിക്കാത്തവിധത്തില്‍.
നിങ്ങളില്‍ ചിലര്‍, ഈ പുസ്തകം വായിക്കുന്നവര്‍, യഥാര്‍ത്ഥമായും പ്രത്യാശയില്ലാത്ത ഒരു സന്ദര്‍ഭത്തിന്റെ നടുവില്‍ ആയിരിക്കാം. ഇത് ചിലപ്പോള്‍ നിങ്ങളുടെ ജോലിയെയോ, ജീവിതഗതിയെയോ, വിദ്യാഭ്യാസത്തെയോ, ഭവനത്തെയോ, വിവാഹത്തെയോ, കുടുംബത്തെക്കുറിച്ചോ ആയിരിക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അനേകം കാര്യങ്ങള്‍ ക്രമവിരുദ്ധമായിപ്പോയേക്കാം.
എന്നാല്‍, ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ: വേദപുസ്തകത്തിലെ ദൈവം, മരിച്ചവര്‍ക്കു ജീവന്‍ കൊടുക്കുന്നതിനായി പ്രത്യേക അഭ്യാസം ചെയ്യുന്നു - മരിച്ചു എന്നും പ്രത്യാശയില്ല എന്നും തോന്നുന്ന ചുറ്റുപാടുകള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും. ദൈവം പ്രത്യാശയില്ലാത്ത ചുറ്റുപാടുകളെ ചുറ്റുവട്ടത്തില്‍ ആക്കുവാന്‍ പ്രത്യേക അഭ്യാസം ചെയ്യുന്നു. ആമേന്‍! അവനെ നിങ്ങളുടെ വശത്തു വെച്ചുകൊണ്ട്, നിങ്ങള്‍ക്ക് പ്രത്യാശക്കു എതിരായി പ്രത്യാശിക്കാം.
എല്ലാം പ്രത്യാശയില്ലാത്തതായി കാണുമ്പോഴും, നിങ്ങള്‍ക്ക് വിജയിയായി പുറത്തുവരാന്‍ കഴിയും. ഈ പുസ്തകം ലഘുവായ പ്രോത്സാഹിപ്പിക്കലിന്റെ വചനങ്ങളെ കൊണ്ടുവരുന്നു, “പ്രത്യാശ നഷ്ടപ്പെടുത്തരുത്” എന്ന് നമ്മളെ ഉപദേശിക്കുന്നു.
പ്രത്യാശയുടെ പ്രാധാന്യം
“പ്രത്യാശ” എന്നത് ഏറ്റവും അധികം പ്രാധാന്യമുള്ളതാണ്. “പ്രത്യാശ” നമ്മള്‍ അര്‍ത്ഥമാക്കുന്നത് പ്രതീക്ഷ, കാത്തിരിക്കല്‍, നമ്മള്‍ മുന്‍പോട്ട് നോക്കുന്ന ചിലത്, ഒരു ആഗ്രഹം, ഒരു സ്വപ്നം അല്ലെങ്കില്‍ ഒരു അഭിലാഷം എന്നൊക്കെയാണ്. ക്രിസ്തീയജീവിതത്തിലെ അതിപ്രധാനമായ ഒരു വീക്ഷണമാണ് പ്രത്യാശ. നമ്മുടെ ക്രിസ്തീയ നടപ്പിലെ അതിപ്ര ധാനമായ മൂന്നു കാര്യങ്ങളെക്കുറിച്ച് വേദപുസ്തകം പ്രസ്താവി ക്കുന്നു - അവയില്‍ ഒന്നാണ് പ്രത്യാശ.
“ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്‍ക്കുന്നു; ഇവയില്‍ വലിയതോ സ്നേഹം തന്നെ” (1 കൊരിന്ത്യര്‍ 13:13).
വേദപുസ്തകത്തിലെ ദൈവം മരിച്ചവര്‍ക്കു ജീവന്‍ കൊടുക്കുന്നതിനായി പ്രത്യേക അഭ്യാസം ചെയ്യുന്നു - മരിച്ചു എന്നും പ്രത്യാശ ഇല്ല എന്നും തോന്നുന്ന ചുറ്റുപാടുകള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും. ദൈവം പ്രത്യാശയില്ലാത്ത ചുറ്റുപാടുകളെ ചുറ്റുവട്ടത്തില്‍ ആക്കുവാന്‍ പ്രത്യേക അഭ്യാസം ചെയ്യുന്നു!
2. പ്രത്യാശ - നമ്മുടെ ക്രിസ്തിയജീവിതത്തിലെ അതിപ്രധാനമായ ഒരു ഭാഗം
വിശ്വാസികള്‍ എന്ന നിലക്ക്, വരുവാനിരിക്കുന്ന അനേകം കാര്യങ്ങളില്‍ നമ്മള്‍ പ്രത്യാശ വെക്കുന്നു.
നിത്യജീവന്റെ പ്രത്യാശ
“ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിനും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തോസ് 1:2)
നമ്മള്‍ നിത്യജീവനുവേണ്ടി പ്രത്യാശ വെക്കുന്നു. ക്ഷണനേരം, നിത്യജീവന്‍ നമുക്ക് ആത്മാവിലുള്ള ചിലതാണ, നമ്മള്‍ മുപ്പോട്ട് നോക്കിയിരിക്കുന്ന ചിലതും കൂടിയാണ്.
മഹത്വത്തിന്റെ പ്രത്യാശ
“അവരോട് ജാതികളുടെ ഇടയില്‍ ഈ മര്‍മ്മത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാന്‍ ദൈവത്തിന് ഇഷ്ടമായി; ആ മര്‍മ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതു തന്നേ.” (കൊലൊസ്യര്‍ 1:27)
ക്രിസ്തു നമ്മളില്‍, നമ്മുടെ മഹത്വത്തിന്റെ പ്രത്യാശയാകുന്നു. വരുവാനുള്ള ലോകത്തിലെ ജീവിതത്തില്‍ അവന്‍ നമ്മുടെ പ്രത്യാശയാകുന്നു, നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്നതിലും വളരെ ശ്രേഷ്ഠമായ ഒരു ലോകം. നമ്മുടെ സമയം ദൈവത്തോടുകൂടെ ആയിരിക്കേണ്ടതിനു, നമ്മള്‍ മുപ്പോട്ട് നോക്കിക്കൊണ്ടിരിക്കുന്നു, സ്വര്‍ഗ്ഗത്തില്‍ അവന്റെ സാന്നിധ്യത്തില്‍.
രക്ഷയുടെ പ്രത്യാശ
“നാമോ പകലിന്നുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചു കൊണ്ടു സുബോധമായിരിക്ക്.” (1 തെസ്സലൊനിക്യര്‍ 5:8)
“അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വില യേറിയത് എന്നുയേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുക ഴ്ചക്കും തേജസ്സിനും മാനത്തിനുമായി കാണ്മാന്‍ അങ്ങനെ ഇട വരും. അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ട് നിങ്ങളുടെ വിശ്വാസ ത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞ തീരാ ത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.” (1 പത്രോസ് 1:7-9)
തല്‍ക്ഷണം, രക്ഷ ഇപ്പോള്‍ ആരംഭിക്കുന്നു, നമ്മള്‍ മുന്പോട്ട് നോക്കിക്കൊണ്ടിരിക്കുന്നതുമായ രക്ഷയുടെ ഭാഗവും കൂടി അവിടെ യുണ്ട്.
ക്രിസ്തുവിന്റെ തിരിച്ചുവരവിനുള്ള പ്രത്യാശ
“നാം ഭാഗ്യകരമായ പ്രത്യാശക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷത ക്കായിട്ട് കാത്തുകൊണ്ടു.” (തീത്തോസ് 2:13)
പുനരുത്ഥാനത്തിന്റെ പ്രത്യാശ
“നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവര്‍ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവ ത്തിങ്കല്‍ ആശ വെച്ചിരിക്കുന്നു.” (അപ്പൊ., പ. 24:15)
3. പ്രത്യാശയുടെ പ്രാധാന്യം
നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രത്യാശ ഉണ്ടായിരിക്കേ ണ്ടത് വളരെ അതിപ്രധാനമാണ്. നമ്മള്‍ മുഴുവനും പ്രത്യാശയുള്ള ജനങ്ങളായിരിക്കണം, പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാടിന്റെ നടുവില്‍പോലും. വിശ്വാസം തുടര്‍ച്ചയായി ഉണ്ടായിരിക്കേണ്ടതിന് എന്തുകൊണ്ടാണ് പ്രാധാന്യം വേണമെന്നുള്ളതിന് അനേകം കാരണങ്ങള്‍ ഉണ്ട്.
പ്രത്യാശക്ക് കാലതാമസം വരുത്തുന്നത് അകത്തെ മനുഷ്യനെ ക്ഷീണിതനാക്കുന്നു
“ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃ ത്തിയോ ജീവവൃക്ഷം തന്നേ.” (സദൃശവാക്യങ്ങള്‍ 13:12)
ചില സമയങ്ങളില്‍, നമ്മള്‍ പ്രത്യാശവെക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കുന്നതിനു താമസമുണ്ട്. ഒരു പ്രത്യേക കാര്യം ഒരു പ്രത്യേക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കപ്പെടണം എന്നു നാം പ്രതീക്ഷിക്കുന്നു, എന്നാല്‍ ആ വര്‍ഷത്തിന്റെ ഒടുവില്‍ പോലും അത് സംഭവിക്കുന്നില്ല. നമ്മള്‍ നമ്മളോടു തന്നെ പറയും, മിക്കവാറും അടുത്ത വര്‍ഷം അത് സംഭവിക്കുമെന്ന്, എന്നിട്ടും ചിലപ്പോള്‍ സംഭവിക്കത്തില്ല.
പ്രത്യാശവെച്ചിരുന്ന കാര്യത്തിന് താമസം വരികയാണെങ്കില്‍, അകത്തെ മനുഷ്യന്റെ പ്രത്യാശ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു പോ കുകയും ക്ഷീണിതനായിത്തീരുകയും ചെയ്യുന്നു. മറുവശത്ത്, നമ്മുടെ പ്രത്യാശയുടെ വിഷയം വന്നുചേരുകയാണെങ്കില്‍, അത് ഒരു ജീവന്റെ വൃക്ഷം പോലെ ആകുന്നു. അതു നമ്മളെ ശക്തിമത്താക്കുകയും കുളിര്‍പ്പിക്കപ്പെടുകയും ചെയ്യും. നമുക്ക് പുതുക്കിയതായും പ്രചോദിപ്പിച്ചതായും തോന്നും. നമ്മുടെ വിശ്വാസം പറന്നുയരുന്നു, നമ്മള്‍ പ്രചോദിക്കപ്പെടുകയും മുമ്പോട്ടു പോകുവാനും കഴിയുകയും ചെയ്യുന്നു.
പ്രത്യാശ ആത്മാവിന്റെ ഒരു നങ്കൂരം ആണ്
“ആ പ്രത്യാശ നമുക്ക് ആത്മാവിന്റെ ഒരു നങ്കൂരം തന്നേ.” (എബ്രായര്‍ 6:19)
പ്രത്യാശ ആത്മാവിന്റെ നങ്കൂരം ആകുന്നു. ഇത് മനസ്സിനെ പരാമര്‍ശിക്കുന്നു, മനോഗതിയെയും വികാരത്തെയും. ഒരു കപ്പലിൽനിന്നും ഇടുന്ന ഒരു നങ്കൂരത്തെ സാദൃശ്യമാക്കി പ്രത്യാശ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് വിശദീകരിച്ചിരിക്കുന്നത്. കടലില്‍ നങ്കൂരം ഇടുമ്പോള്‍, ഒരു കൊടുങ്കാറ്റിന്റെ നടുവില്‍ അത് ഉറപ്പുകൊണ്ടുവരുന്നു. വേദപുസ്തകം പറയുന്നു, പ്രത്യാശ ആത്മാവിന്റെ നങ്കൂരം ആണെന്ന്.
എനിക്കു പ്രത്യാശയില്ലെങ്കില്‍, എന്റെ ആത്മാവ് - എന്റെ ഇച്ഛ, വികാരങ്ങള്‍, ബുദ്ധിശക്തി - ഇവയ്ക്ക്, കോപിച്ച സമയങ്ങളില്‍, ആവശ്യമായ ഉറപ്പും അല്ലെങ്കില്‍ ശക്തിയും ഉണ്ടായിരിക്കുകയില്ല. ജനങ്ങള്‍ പൂര്‍ണ്ണമായി പ്രത്യാശ നഷ്ടപ്പെടുത്തുമ്പോള്‍, ജീവിതത്തിന്റെ കൊടുങ്കാറ്റ് കപ്പലോട്ടം തുടരുന്നതിന് വളരെയധികം കീഴടക്കുന്നതായി കാണപ്പെടും.
അവര്‍ ആശവെടിയാന്‍ തുടങ്ങുന്നു, എളുപ്പമായി സമ്മര്‍ദ്ദ തിനു വഴങ്ങുന്നു. അവര്‍ അതിശയിക്കുവാന്‍ തുടങ്ങുന്നു, ജീവിക്കുന്നതിന് ഇനിയും എന്തെങ്കിലും കാരണമുണ്ടോയെന്ന്. ഗുണം പിടിക്കാത്ത പ്രത്യാശയുടെ ചിന്തകള്‍, “ആരും എന്നെ കരുതുന്നില്ല,” “എല്ലാം തെറ്റാണ്,” “ഇത് ഒരിക്കലും ശരിയാകാന്‍ കഴിയത്തില്ല,” ഇതെല്ലാം അവരുടെ മനസ്സിനെ വെള്ളപ്പൊക്കം പോലെ ആക്കുന്നു.
ഈ സന്ദര്‍ഭത്തില്‍, അനേകം പേര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. അതുകൊണ്ട്, എത്ര വലിയ സന്ദര്‍ഭമായാലും പ്രത്യാശ നഷ്ടപ്പെടാതിരിക്കുകയാണ് അതിപ്രധാനമെന്ന് തിരിച്ചറിയണം.
പ്രത്യാശ വിശ്വാസത്തിന്റെ ഒരു മുന്നോടിയാണ്
“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രായര്‍ 11:1)
പ്രത്യാശ പ്രാധാന്യമേറിയതാണ്, എന്തുകൊണ്ടെന്നാല്‍ വിശ്വാസം പ്രത്യാശയെ ആശ്രയിച്ചിരിക്കുന്നു. പ്രത്യാശ വിശ്വാസത്തിനുമുമ്പെ വരുന്നു.
നമുക്ക് പ്രത്യാശയുണ്ടെങ്കില്‍ മാത്രമേ വിശ്വാസം ഉണ്ടായിരിക്കൂ. ഒരു വ്യക്തിയുടെ രോഗത്തിന്റെ അവസാനം കരുതുക: ഡോക്ടര്‍മാര്‍ പറഞ്ഞു, ചികിത്സയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും, ആ വ്യക്തിയുടെ ജീവിതം കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉള്ളുവെന്നും.
ഇങ്ങനെയുള്ള ഒരു ചുറ്റുപാടില്‍, അനേകം പേര്‍ പ്രത്യാശ വിട്ടുകളയുന്നതാണ് പതിവ്. പക്ഷേ, സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ പ്രാപ്തിക്ക് വിശ്വാസവും പ്രത്യാശയും അനിവാര്യമാണ്.
4. പ്രത്യാശയില്ലാത്ത ചുറ്റുപാടുകളെ ചുറ്റുവട്ടത്തില്‍ തിരിക്കുന്ന ദൈവം
നമ്മള്‍ ഒരു കാര്യം ഗ്രഹിക്കണം, നമ്മള്‍ ഏതുവിധത്തിലുള്ള ചുറ്റുപാടില്‍ ആയിരുന്നാലും, ആ ചുറ്റുപാട് എത്ര പ്രത്യാശയി ല്ലാത്തതാണെന്നു കണ്ടാലും, ഒരു ദൈവം ഉണ്ട്, പ്രത്യാശയില്ലാത്ത ചുറ്റുപാടുകളെ ചുറ്റുവട്ടത്തില്‍ തിരിക്കുന്നതിന് പ്രത്യേകാഭി യാസം ചെയ്യുന്ന ദൈവം. ആമേന്‍! നിങ്ങളുടെ പ്രത്യാശയില്ലാത്ത ചുറ്റുപാട് നിങ്ങളുടെ വിവാഹമോ, ജോലിയോ, മക്കളോ, ധനപരമോ, ജീവിതഗതിയോ അല്ലെങ്കില്‍ വിദ്യാഭ്യാസമോ അല്ലെങ്കില്‍ മറ്റു എന്തും ആകാം.
ഇത് എന്തുതന്നെ ആയിരുന്നാലും, നമ്മള്‍ സേവിക്കുന്ന ഒരു ദൈവത്തിന് പ്രത്യാശയില്ലാത്ത ചുറ്റുപാടുകളെ ചുറ്റുവട്ടത്തില്‍ തിരിക്കുവാന്‍ കഴിയുമെന്ന സതൃത്തില്‍ ദൃഷ്ടിക്രേന്ദീകരിക്കുക. അതുകൊണ്ടാണ് നമ്മള്‍ പ്രത്യാശ വിട്ടുകളയരുതെന്ന് പറയുന്നത്. നമുക്കു സുപരിചിതമായ ചില ഉദാഹരണങ്ങളിലേക്ക് നോക്കാം, വിശുദ്ധ വേദപുസ്തകത്തില്‍നിന്നും, അവിടെ പ്രത്യാശയില്ലാതിരുന്ന ചുറ്റുപാടുകളെ ദൈവം ചുറ്റുവട്ടത്തില്‍ തിരിച്ചത്.
സാധുവായ സ്ത്രീ
“ഭര്‍ത്താവ് മരിച്ച ശേഷം, അവളോടുകൂടെ രണ്ട് ആണ്‍മക്കളെയും വലിയ കടഭാരവും വിട്ടേച്ചുപോയ സ്ത്രീയെക്കുറിച്ച് പരിഗണിക്കുക.” (2 രാജാക്കന്മാര്‍ 4:1-7)
കടക്കാര്‍ പണം ചോദിച്ചുകൊണ്ടു വന്നു, കുട്ടികളെ പിടിച്ചുകൊണ്ട് പോകുമെന്ന് ഭയപ്പെടുത്തി. തീര്‍ച്ചയായും ഈ സ്ത്രീയുടെ ചുറ്റുപാട് പ്രത്യാശയില്ലാത്തതായിരുന്നു.
അവള്‍ ദൈവത്തിന്റെ വേലക്കാരനായ എലീശായുടെ അടുക്കല്‍ ചെന്നു, അവളുടെ കഷ്ടസ്ഥിതി വിവരിച്ചു, സഹായം ആവശ്യപ്പെട്ടു. അവളുടെ വീട്ടില്‍ എന്തുണ്ടെന്ന് അവന്‍ അവളോട് ചോദിച്ചു. അവള്‍ ഉത്തരം പറഞ്ഞു, “ഒരു ഭരണി എണ്ണയല്ലാതെ വേറൊന്നും ഇല്ല.”
“എലീശാ അവള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു, പോയി എത്രയും പാത്രങ്ങള്‍ കിട്ടുമോ, അത്രയും കൊണ്ടുവന്നു, അവള്‍ക്കുള്ള എണ്ണ ഓരോ പാത്രത്തിലും നിറയ്ക്കുവാന്‍. അത്ഭുതകരമായി എണ്ണ വര്‍ദ്ധിപ്പിക്കപ്പെട്ടു, എല്ലാ പാത്രങ്ങളിലും എണ്ണ നിറച്ചു.” (2 രാജാക്കന്മാര്‍ 4:1-7)
എലീശാ അവള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു, എണ്ണ വിറ്റ് കടം തീര്‍ക്കുവാനും, ശേഷിപ്പുകൊണ്ട് അവളും മക്കളും ഉപജീവനം കഴിച്ചുകൊള്‍വാനും. അത്ഭുതകരമായി ഈ സ്ത്രീയുടെ ആവശ്യങ്ങള്‍ നല്‍കിക്കൊണ്ട്, ദൈവം പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാടിനെ ചുറ്റുവട്ടത്തില്‍ തിരിച്ചു.
കല്യാണവിരുന്നിലെ അത്ഭുതസംഭവം
കല്യാണവിരുന്നിന് വിളിച്ചയാള്‍ക്ക് വീഞ്ഞു തീര്‍ന്നുപോയി - ഒരു ലഘുവായ കുറവിന്റെ ചുറ്റുപാട്, എന്നാല്‍ പ്രത്യാശയില്ലാത്ത ചുറ്റുപാട് എന്നിരുന്നാലും. എന്തുചെയ്യണം എന്ന് അവര്‍ അത്ഭുതപ്പെട്ടപ്പോള്‍, യേശുവിന്റെ അമ്മ മറിയ കല്യാണവിരുന്നിലെ ശുശ്രൂഷക്കാരോട് പറഞ്ഞു:
“എന്തുചെയ്യണം എന്ന് യേശു പറയുന്നുവോ അത് ചെയ്യുവാന്‍.” (യോഹന്നാന്‍ 2:1-11)
യേശു നിര്‍ദ്ദേശം കൊടുത്തു, കല്‍പ്പാത്രങ്ങളില്‍ വെള്ളം നിറച്ചു, വിരുന്നുകാര്‍ക്ക് കൊടുക്കുവാന്‍. വെള്ളം അമാനുഷമായി വീഞ്ഞായിത്തീര്‍ന്നു, കല്യാണത്തിനു വന്ന എല്ലാവര്‍ക്കും ആവശ്യത്തിന് ലഭിച്ചു.
അത്ഭുതസംഭവത്തിന്റെ വേറെയൊരു സംഭരണം! കര്‍ത്താവിന്റെ ഉപദേശം ശ്രദ്ധിച്ചുകേട്ടു, അവന്‍ പറയുന്നത് ചെയ്യുമ്പോള്‍, പ്രത്യാശയില്ലാത്ത ചുറ്റുപാടുകളെ ചുറ്റുവട്ടത്തില്‍ മാറ്റുവാന്‍ കഴിയും.
പ്രത്യാശയില്ലാത്ത ഒരു രാവിനു ശേഷം ഒരു പ്രഭാതം
ലൂക്കോസ് 5-ൽ, നമുക്കുവേണ്ടി, കര്‍ത്താവായ യേശു പ്രകടിപ്പിച്ച, വ്യവസായപരമായ ഒരു അത്ഭുതസംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. പത്രോസ്, അവനോടുകൂടെ “തൊഴില്‍പങ്കാളികള്‍” - യാക്കോബും, യോഹന്നാനും, അന്നത്രെയോസും - മീന്‍ പിടിത്തത്തിന്റെ തൊഴില്‍ ആയിരുന്നു.
അവര്‍ മീന്‍പിടിത്തക്കാര്‍ ആയിരുന്നു. ഒരവസരത്തില്‍, ഒരു രാത്രി മുഴുവനും മീന്‍ പിടിച്ചിട്ടും ഒന്നും പിടിക്കുവാന്‍ കഴിഞ്ഞില്ല. അടുത്ത പ്രഭാതത്തില്‍, അവര്‍ തിരിച്ചു വന്നപ്പോള്‍, കര്‍ത്താവായ യേശു അവരെ കണ്ടുമുട്ടി. യേശുവിനെ കേള്‍ക്കുന്നതിനുവേണ്ടി കൂടിവന്ന പുരുഷാരത്തോട് പ്രസംഗിക്കേണ്ടതിന് യേശു അവരുടെ പടകിനായി അവരോട് അപേക്ഷിച്ചു.
“നാഥാ, രാത്രി മുഴുവനും ഞങ്ങള്‍ അദ്ധ്വാനിച്ചിട്ടും ഒന്നും പിടിക്കുവാന്‍ കഴിഞ്ഞില്ല, എന്നാല്‍ നിന്റെ വാക്കിനു ഞാന്‍ വല ഇറക്കാം.” (ലൂക്കോസ് 5:5)
പത്രോസിന് അറിയാമായിരുന്നു, അവന്റെ പ്രയത്നം കൊണ്ട് ഒരു ഫലവും പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞില്ലെന്ന്. എന്നാല്‍ യേശു അവനോട് ചെയ്യുവാന്‍ പറഞ്ഞ കാര്യം ചെയ്യുവാന്‍ അവനു മനസ്സായിരുന്നു.
കര്‍ത്താവിങ്കല്‍നിന്നും ഒരു വാക്ക്, പ്രത്യാശയില്ലാതിരുന്ന ഒരു ചുറ്റുപാടിനെ, ചുറ്റുവട്ടത്തിലേക്ക് തിരിച്ചു. കര്‍ത്താവായ യേശു പറഞ്ഞ വാക്കിനു പത്രോസിന്റെ അന്തര്‍ലീനമായ അനുസരണത്താല്‍, അത് അവന്‍ ധനപരമായ ഒരു അത്ഭുതസംഭവം കൊണ്ടുവന്നു.
യിരുസലേല്‍ രാജ്യം
യെഹൂദാ ജനങ്ങള്‍ ചിതറിക്കപ്പെട്ടു, ലോകത്ത് എല്ലായിടത്തും ചിന്നിപ്പോയി. പ്രത്യാശയില്ലായെന്നുള്ള ഒരു വിവേകം യെഹൂദാജനങ്ങളെ മുറുകെപ്പിടിച്ചു. യെഹെസ്‌കേല്‍ 37-ല്‍, മുഴുവനും ഉണങ്ങിയ എല്ലുകള്‍ കിടന്നിരുന്ന ഒരു താഴ്വര ദൈവം യെഹെസ്കേലിനു കാണിച്ചുകൊടുത്തു, യിസ്രായേല്‍ ജനങ്ങളുടെ അവസ്ഥ വിവരിക്കുന്നതിന്.
“മനുഷ്യപുത്രാ, ഈ അസ്ഥികള്‍ യിസ്രായേല്‍ ഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശക്കു ഭംഗം വന്നു, ഞങ്ങള്‍ തീരെ മുടിഞ്ഞിരിക്കുന്നു.” (യെഹെസ്‌കേല്‍ 37:11)
അപ്പോള്‍ ദൈവം യെഹെസ്‌കേലിനു നിര്‍ദ്ദേശം കൊടുത്തു, ഉണങ്ങിയ എല്ലുകളോട് പ്രവചിക്കുന്നതിന്.
“അതുകൊണ്ട് നീ പ്രവചിച്ചു അവരോട് പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയില്‍നിന്നു കയറ്റി യിസ്രായേല്‍ ദേശത്തേക്ക് കൊണ്ടുപോകും.” (യെഹെസ്‌കേല്‍ 37:12)
പ്രവാചകനിലൂടെ, ദൈവം മുന്നറിവുകൊടുത്തു, യെഹൂദാജനങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചും യിസ്രായേലിനെ ഒരു രാജ്യമായി വീണ്ടും സ്ഥാപിക്കുമെന്നും. ദൈവം തന്റെ വചനം പൂർത്തീകരിച്ചു. 1948 മെയ് മാസം 14-ാം തീയതി, യിസ്രായേല്‍ ഒരു രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ലോകത്തില്‍ എല്ലായിടങ്ങളില്‍നിന്നും യെഹൂദന്മാര്‍ അവരുടെ സ്വന്തരാജ്യത്തിലേക്ക് മടങ്ങിവരാന്‍ തുടങ്ങി.
അതുകൊണ്ട്, നാം പ്രത്യാശയില്ലെന്ന് കരുതുന്ന ഒരു ചുറ്റുപാടിനെ, ദൈവം ചുറ്റുവട്ടത്തിലേക്ക് തിരിക്കുവാന്‍ കഴിയും. ദൈവത്തിന് മനസ്സാണ്, ദൈവത്തിന് കഴിയും, “കല്ലറകളെ” തുറന്ന് ഉണങ്ങിയ എല്ലുകള്‍ക്ക് ജീവന്‍ കൊടുക്കുവാനും, ചുറ്റുപാടുകളെ ചുറ്റുവട്ടത്തിലേക്ക് തിരിക്കുവാനും. ദൈവത്തിനു വളരെ പ്രത്യാശയില്ലാത്തതായി യാതൊന്നും ഇല്ല.
അബ്രഹാമും സാറയും
അബ്രഹാമും സാറയും പ്രായത്തില്‍ വളരെ മുന്നേറിയവരായിരുന്നു, അവര്‍ക്ക് സ്വന്തമായി ഒരു കുഞ്ഞിനെ കൊടുക്കുമെന്ന് ദൈവം അവര്‍ക്ക് വാഗ്ദത്തം കൊടുത്തപ്പോള്‍. ദൈവം അവര്‍ക്ക് ഒരു മകനെ വാഗ്ദത്തം ചെയ്തു അവരോട് പറഞ്ഞു, ആ മകനിലൂടെ, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അവര്‍ക്കു സന്തതിയെ കൊടുക്കുമെന്ന്. അവര്‍ പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാടിലായിരുന്നു, കുട്ടികള്‍ ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍, എന്തുകൊണ്ടെന്നാല്‍ ഇത്രയും വര്‍ഷങ്ങളായിട്ടും അവര്‍ക്ക് മക്കള്‍ ഇല്ലായിരുന്നു. അബ്രഹാം 99 വയസ്സുള്ളവനായിരുന്നു, സാറയുടെ ഗര്‍ഭപാത്രവും പ്രസവിക്കാത്തതായിരുന്നു - പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാട്.
ഈ ചുറ്റുപാടിനെപ്പറ്റി വേദപുസ്തകം എന്താണ് പറയുന്നതെന്ന് ഗ്രഹിക്കുക:
“മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളുതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിനു തന്നേ. ഞാന്‍ നിന്നെ ബഹുജാതികള്‍ക്ക് പിതാവാക്കിവെച്ചു എന്ന് എഴുതിയിരിക്കുന്നുവല്ലോ. നിന്റെ സന്തതി ഇവ്വണ്ണം ആകും എന്നരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്ക് പിതാവാകും എന്ന് അവന്‍ ആശക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമര്‍ 4:17-18)
എത്ര വലിയ ഒരു ഉദാഹരണമാണ് അനുസരിക്കുന്നതിന്. അബ്രഹാം “ആശക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” പ്രത്യാശയുണ്ടാകുന്നതിന് യാതൊരു കാരണവും ഇല്ലാതിരുന്നപ്പോള്‍, അബ്രഹാം എന്നിട്ടും പ്രത്യാശയില്‍ വിശ്വസിച്ചു, ദൈവം എന്താണ് പറഞ്ഞത് അതുപോലെ. എന്തുകൊണ്ടെന്നാല്‍ അവന്‍ പ്രത്യാശയില്‍ വിശ്വസിച്ചു, “അവന്‍ ആയിത്തീര്‍ന്നു... എന്താണ് പറഞ്ഞിരുന്നതുപോലെ.”
ദൈവം നിങ്ങള്‍ക്ക് ഒരു വാഗ്ദത്തം തരുമ്പോള്‍, ഒരിക്കലും പറയരുത് “ദൈവമേ, ഈ വാഗ്ദത്തം വിഡ്ഡിത്തം ആണെന്ന്. ഇത് ഒരിക്കലും വിഡ്ഡിത്തം ആകുകയില്ല,” എന്തുകൊണ്ടെന്നാല്‍ നമ്മുടെ ദൈവം മരിച്ചവര്‍ക്ക് ജീവന്‍ കൊടുക്കുന്ന ഒരു ദൈവമാണ്. അതുകൊണ്ട്, ദൈവം നിങ്ങളോട് ഒരു വാഗ്ദത്തം പറയുമ്പോള്‍, എത്ര പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാടായി കണ്ടാലും, സാരമില്ല. അപ്പോള്‍ ഓര്‍ക്കണം, നിങ്ങളോട് സംസാരിക്കുന്ന ഈ ദൈവം, മരിച്ചവര്‍ക്ക് ജീവന്‍ കൊടുക്കുന്ന അതേ ദൈവം തന്നെയാണ് - ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നവന്‍ - ഏതുതരത്തിലുള്ള ചുറ്റുപാടിനെയും ചുറ്റുവട്ടമാക്കി തിരിക്കുവാന്‍ കഴിയുന്നവന്‍. ദൈവത്തിന് ഒരു ചുറ്റുപാടിനെ നല്ലതാക്കി തീര്‍ക്കാന്‍ കഴിയും മാത്രമല്ല, അതിനെ പൂര്‍ണ്ണമായി ചുറ്റുവട്ടത്തിലാക്കുവാനും കഴിയും. ഇല്ലാത്തതിനെ ഉള്ളതാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിന് കഴിയും.
ഇപ്പോള്‍തന്നെ, ഭവനത്തില്‍ സമാധാനം നിലവില്‍ ഇല്ലാതിരിക്കെ, ദൈവത്തിന് നിലവില്‍ കൊണ്ടുവരുവാന്‍ കഴിയും. നിങ്ങളുടെ ശരീരത്തിലെ സൌഖ്യം, ഇപ്പോള്‍ നിലവില്‍ ഇല്ലായിരിക്കാം, എന്നാല്‍ നിലവില്‍ കൊണ്ടുവരുവാന്‍ ദൈവത്തിന് കഴിയും. വിജയം, നിങ്ങളുടെ ഭവനത്തിലും, ജോലിയിലും, ജീവിതഗതിയിലും, ഇപ്പോള്‍ നിലവില്‍ ഇല്ലായിരിക്കാം, എന്നാല്‍ ഇവയെ നിലവില്‍ കൊണ്ടുവരുവാന്‍ ദൈവത്തിന് കഴിയും.
5. പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാടില്‍ പ്രത്യാശ ഉണ്ടാകുന്നതിനുള്ള അടിസ്ഥാനം
പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാടില്‍ പ്രത്യാശ ഉണ്ടാകുന്നതിനുള്ള അടിസ്ഥാനം എന്താണ്? ഇത് ഒരു വിചിത്രതരകല്‍പനയാണോ? വിഷയത്തിന്മേല്‍ ഇത് മനസ്സിന്റെ ഒരു ചോദ്യം ആണോ? ഇത് ഒരു മനുഷ്യവര്‍ഗപ്രേമം ആയി അടുത്തുവരുന്നതാണോ, വസ്തുതയായി ശ്രമിക്കുന്നതിനും വസ്തുതയായി നില്‍ക്കുന്നതിനും?
ഏറ്റവും വലിയ വിഷമമേറിയ സന്ദര്‍ഭങ്ങളിലും നമുക്ക് പ്രത്യാശ ഉണ്ടാകുവാന്‍ കഴിയുന്നതിന്റെ കാരണം ലഘുവായി, ദൈവവും അവന്റെ വചനവും ആണ്.
“നിന്റെ സന്തതി ഇവ്വണ്ണം ആകും എന്ന് അരുളിച്ചെയ്തിരിക്കു ന്നതുപോലെ താന്‍ ബഹുജാതികള്‍ക്ക് പിതാവാകും എന്ന് അവന്‍ ആശക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമര്‍ 4:18)
ദൈവം വാഗ്ദത്തം ചെയ്തത് അബ്രഹാം വിശ്വസിച്ചു, വിശ്വസിക്കുവാന്‍ കാരണം ഇല്ലാതിരുന്നിട്ടും. ചുറ്റുപാട് പ്രത്യാശയില്ലാത്തതായിരുന്നപ്പോള്‍, എന്നിട്ടും അവന്‍ വിശ്വസിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ ദൈവം ആണ് സംസാരിച്ചത്. അവന്‍ പ്രത്യാശയില്‍ വിശ്വസിച്ചു, “എന്താണ് പറഞ്ഞതെന്നനുസരിച്ചു.” അവന്റെ പ്രത്യാശയുടെ അടിസ്ഥാനം അതായിരുന്നു. ദൈവം ആണ് സംസാരിച്ചത്, ചുറ്റുപാട് പ്രത്യാശയില്ലാത്തതായിരുന്നിട്ടും, എല്ലാ പ്രത്യാശക്കും എതിരെ വിശ്വസിക്കുവാന്‍ അബ്രഹാം തിരഞ്ഞെടുത്തു.
നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിന് അടിസ്ഥാനം ആയിത്തീരുന്നത് ദൈവവും അവന്റെ വചനവും ആണ്.
“യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ നീ ഉത്തരം അരുളും.” (സങ്കീര്‍ത്തനങ്ങള്‍ 38:15)
“ഞാന്‍ യഹോവക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തി രിക്കുന്നു; അവന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു.” (സങ്കീര്‍ത്തനങ്ങള്‍ 130:5)
“എന്നാല്‍ മുന്നെഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപ ദേശത്തിനായിട്ട്, നമുക്ക് തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു.” (റോമര്‍ 15:4)
നമ്മുടെ പ്രത്യാശയുടെ കാരണവും, ഉറവിടവും, ബലവും ദൈവം ആകുന്നു. അവന്റെ വചനം നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ആയിത്തീരുന്നു. നമ്മുടെ പ്രത്യാശ നമ്മള്‍ നിലനിറുത്തുന്നത് എന്തുകൊണ്ടാണെന്നാല്‍ തിരുവെഴുത്ത് നമ്മുടെ ഹൃദയങ്ങളില്‍ കൊണ്ടുവരുന്ന ക്ഷമയും ആശ്വസിപ്പിക്കലും നിമിത്തമാണ്.
ഭാവിക്കുവേണ്ടിയുള്ള പ്രത്യാശ
നമ്മള്‍ ഇതുവരെ വായിച്ചതിന്റെ എല്ലാറ്റിന്റെയും പൂര്‍ത്തന പരമായ വശം നമുക്കൊന്നുനോക്കാം. ഇത് വായിക്കുന്ന നിങ്ങളില്‍ ചിലര്‍ പറയുന്നുണ്ടായിരിക്കും, “എനിക്ക് എന്റെ ഭാവിയെപ്പറ്റി ഒരു പ്രത്യാശയുമില്ല” അല്ലെങ്കില്‍, “എനിക്കു വളരെ ദൂരെ പോകുവാന്‍, പോകുമോയെന്ന് തോന്നുന്നില്ല. എന്റെ ജീവിതംകൊണ്ട് കൂടുതലായിട്ട് എനിക്ക് ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ല.”
നിങ്ങള്‍ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ദൈവത്താലും ദൈവത്തിന്റെ വചനത്താലും ആണ്, നമ്മുടെ ഭാവിക്കു വേണ്ടി പ്രത്യാശിക്കുവാന്‍ കഴിയുന്നത്. അവന്റെ വചനം പറയുന്നു:
“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളത് കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.” (1 കൊരിന്ത്യര്‍ 2:9)
നമുക്കു ഭാവിക്കുവേണ്ടി പ്രത്യാശയുണ്ട്. നമ്മള്‍ ഭാവിയില്‍ ചില അത്ഭുതസ്തബ്ധനാക്കുന്ന കാര്യങ്ങള്‍ കാണുവാന്‍ പോകുന്നു എന്ന് പ്രത്യാശയുള്ളവരാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ ദൈവത്തിന്റെ വചനം പറയുന്നു, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം അങ്ങനെയുള്ള കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്.
“നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മക്കല്ല നന്മക്കത്രേയുള്ളൂ നിരൂപണങ്ങള്‍ എന്ന് യഹോവയുടെ അരുളപ്പാട്.” (യിരെമ്യാവു 29:11)
ഇതാകുന്നു നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം - ദൈവവചനം. അതുകൊണ്ട് നല്ല ഒരു ഭാവിക്കുവേണ്ടി പ്രത്യാശിക്കുന്നതിന് നമുക്ക് കഴിയും. നമ്മുടെ ഇപ്പോഴത്തെ ചുറ്റുപാട് നമ്മുടെ ഒടുവിലത്തെ ഉദ്ദിഷ്ടസ്ഥാനത്തിന്റെ ലക്ഷണം അല്ല. നമുക്ക് പ്രത്യാശയുണ്ട്, നമ്മുടെ ഭാവി ശക്തമായും, വിജയകരമായും, സുരക്ഷിതമായും ആയിത്തീരുമെന്ന്. എന്തുകൊണ്ടെന്നാല്‍ ദൈവം തന്റെ വചനത്തില്‍ വാഗ്ദത്തം തന്നിരിക്കുന്നതുകൊണ്ട്.
നമ്മുടെ ഇപ്പോഴത്തെ സന്ദര്‍ഭങ്ങള്‍ക്ക് നമ്മളെ താഴ്ത്തിവെക്കുവാന്‍ നമ്മള്‍ സമ്മതിക്കത്തില്ല.
ഒരു വിജയമായിത്തീരുന്നതിനുള്ള പ്രത്യാശ
നിങ്ങളില്‍ ചിലര്‍ക്ക് ഇല്ലെന്നു പറയുന്ന ചിന്തകള്‍ ഉണ്ടായേക്കാം, ജീവിതത്തില്‍ ഒരിക്കലും ഒരു വിജയമായിത്തീരുമോയെന്ന് അത്ഭുതപ്പെട്ടേക്കാം. നിങ്ങള്‍ ഉദ്യമിച്ചത് എല്ലാം പരാജയത്തില്‍ അവസാനിച്ചിരിക്കാം, ഒന്നിലും ഇതുവരെ വിജയിക്കുവാന്‍ നിങ്ങളെക്കൊണ്ട് കഴിഞ്ഞിട്ടില്ല എന്നുവരാം. വചനം പറയുന്നത് എന്താണ് എന്ന് നിങ്ങള്‍ വിശ്വസിക്കണം.
“ദുഷ്ടന്മാരുടെ ആലോചന്പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍, ആറ്റരികത്ത് നട്ടിരിക്കുന്നതും തക്കകാലത്ത് ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീര്‍ത്തനങ്ങള്‍ 1:1-3)
ഫലം കായ്ക്കുന്ന ഒരു വൃക്ഷത്തൈപോലെ നിങ്ങളെത്തന്നെ ഛായാചിത്രം ചെയ്യുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം സാധിക്കും എന്ന ഒരു വ്യക്തിയായി നിങ്ങളെത്തന്നെ കാണുക. ഇതാണ് നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വചനം. ദൈവത്തിന് നിങ്ങള്ക്കു വേണ്ടി ചെയ്യുവാന്‍ കഴിയുന്നതിനെ നിങ്ങളുടെ സന്ദര്‍ഭം കൊള്ളയടിക്കുവാന്‍ അനുവദിക്കരുത്.
നിങ്ങളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രത്യാശ
നിങ്ങളുടെ സ്വപ്നങ്ങളെ എന്നെങ്കിലും പൂര്‍ത്തിയാക്കുന്നതിന് നിങ്ങളുടെ പ്രത്യാശ നിങ്ങളില്‍ ചിലര്‍ വിട്ടുകളഞ്ഞിരിക്കാം. ദൈവത്തിന്റെ വചനം പറയുന്നു:
“യഹോവയില്‍തന്നെ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.” (സങ്കീര്‍ത്തനങ്ങള്‍ 37:4)
എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ ഒരിക്കലും എത്തിച്ചേരില്ല എന്ന് കാണുന്നതായ സന്ദര്‍ഭങ്ങളില്‍ ഞാന്‍ ആയിരുന്നിട്ടുണ്ട്. ഞാന്‍ ഓര്‍ക്കുന്നു, ഞാന്‍ വളര്‍ന്നുകൊണ്ടിരുന്നപ്പോള്‍, ലോകത്തിലെ രാജ്യങ്ങളെ സ്വാധീനിക്കത്തക്കവണ്ണം, ബാംഗ്ലൂര്‍ നഗരത്തില്‍ ശക്തിയേറിയ ഒരു സഭ സ്ഥാപിക്കണം എന്നുള്ള ഈ സ്വപ്നം എനിക്കുണ്ടായിരുന്നു.
പല തരത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചു, എന്നെത്തന്നെ ചുറ്റുപാടുകളുടെ നടുവിലായി ഞാന്‍ കണ്ടുപിടിച്ചു, എന്റെ സ്വപ്നങ്ങള്‍ ഒരിക്കലും പൂര്‍ത്തിയാക്കുവാന്‍ കഴിയില്ല എന്ന് ഞാന്‍ ചിന്തിക്കുന്നതിലേക്ക് അതെന്നെ നയിച്ചു. ഇത് വെറും ഒരു സ്വപ്നം മാത്രം ആണെന്നു കണ്ടു. ഇതിലേക്ക് ഒരിക്കലും പടിവെക്കുവാന്‍ കഴിയാത്തതുപോലെ കണ്ടു.
എന്നാല്‍, എന്റെ പ്രത്യാശ എന്നിട്ടും ഞാന്‍ ജീവനോടെ സൂക്ഷിച്ചു, എന്തുകൊണ്ടെന്നാല്‍, അവന്റെ വചനം പറയുന്നു, അവന്‍ എനിക്ക് ഒരു “ഭാവിയും ഒരു പ്രത്യാശയും” തരുമെന്ന്, “കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതുമായ” കാര്യങ്ങളെ അവന്‍ ഒരുക്കിയിട്ടുണ്ടെന്ന്. അവന്റെ വചനം ഇതും കൂടി പറഞ്ഞു, ഞാന്‍ അവനില്‍ രസിക്കുകയാണെങ്കില്‍, എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ അവന്‍ എനിക്കു തരും എന്ന്.
എന്റെ ചുറ്റുപാടുകള്‍ ചീത്തയായതില്‍നിന്നും കൂടുതല്‍ ചീത്തയായതിലേക്ക് പോകുന്നു എന്നു കണ്ടപ്പോഴും, അവന്റെ വചനം അങ്ങനെതന്നെ തുടര്‍ന്നു. ഞാന്‍ അവന്റെ വചനം നിറവേറ്റി. അവന്റെ വചനം എന്റെ പ്രത്യാശയുടെ അടിസ്ഥാനം ആയിത്തീര്‍ന്നു.
ഇപ്പോള്‍, ഈ സ്വപ്നം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നത് ഞാന്‍ കാണുന്നു. ഹല്ലേലൂയ്യാ!
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യാശ
നിങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പ്രത്യാശ നിങ്ങളില്‍ ചിലര്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടായിരിക്കാം. നിങ്ങള്‍ അവരെ നല്ലതുപോലെ പരിശീലിപ്പിച്ചിരിക്കാം, വചനത്തില്‍നിന്നും അവരെ പഠിപ്പിച്ചിട്ടുണ്ടായിരിക്കാം. ഇപ്പോള്‍തന്നെ, അവര്‍ ജീവിതത്തിന്റെ ഒരു അവസ്ഥയില്‍ ആയിരിക്കാം, അവിടെ അവര്‍ കാര്യങ്ങളിലാണ്, അത് നിങ്ങള്‍ ഒരിക്കലും നിനച്ചുകാണത്തില്ല, അവര്‍ അവിടെ പ്രവേശിക്കുമെന്ന്.
ഒരു പക്ഷെ അവര്‍ അവരുടെ പഠിത്തം കൈവിട്ടിരിക്കാം അല്ലെങ്കില്‍ മദ്യത്തിലും മയക്കുമരുന്നിലുമായിരിക്കാം. നിങ്ങളുടെ എല്ലാ പരിശീലനങ്ങളും പാഴായിപ്പോയിരിക്കാം. നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കാം, നിങ്ങള്‍ അവര്‍ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത ആ വര്‍ഷങ്ങള്‍ എല്ലാം നിഷ്ഫലമായിപ്പോയെന്ന്. നിങ്ങളുടെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള പ്രത്യാശ വിട്ടുകളയുന്നതിന്റെ വക്കത്തെത്തിയിരിക്കാം നിങ്ങള്‍.
ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചു പറയുന്നത്: “പ്രത്യാശ വിട്ടുകളയരുത്.” ദൈവവചനം പറയുന്നു:
“യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. അവന്റെ സന്തതി ഭൂമിയില്‍ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.” (സങ്കീര്‍ത്തനങ്ങള്‍ 112:1-2)
നിങ്ങള്‍ക്ക് ദൈവത്തോട് പറയുവാന്‍ കഴിയും: “ഞാന്‍ നിന്റെ വചനത്തില്‍ പ്രത്യാശ വെക്കുന്നു. നിന്റെ വചനം പറയുന്നു എന്റെ കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ബലപ്പെട്ടിരിക്കുമെന്ന്.” അത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ചിലത് ആയിത്തീരുമെന്നാണ്. അവര്‍ ദൈവരാജ്യത്തിനുവേണ്ടി ചിലതൊക്കെ ചെയ്യുമെന്ന്. അവര്‍ ഭൂമിയില്‍ പാഴായിപ്പോകുകയില്ല. അവര്‍ ദൈവത്തിനു വേണ്ടി സ്വാധീനം ചെലുത്തും.
“നിന്റെ മക്കള്‍ എല്ലാവരും യഹോവയാല്‍ ഉപദേശിക്കപ്പെട്ടവരും, നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശയ്യാവ് 54:13)
മുകളിലത്തെ വാക്യം നിങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനം ആയിരിക്കട്ടെ. പ്രത്യാശിക്കുന്നത് തുടരുക. നിങ്ങളുടെ കുഞ്ഞ് ഇന്ന് നിങ്ങള്‍ പറയുന്നതിന് ചെവി തിരിച്ചുകളയുമായിരിക്കാം. എന്നാല്‍, നിങ്ങള്‍ക്ക് ഇളകാതെ പ്രത്യാശിക്കാം, ആശക്കു വിരോധമായി, വചനത്തില്‍.
സുഖപ്പെടുത്തുന്നതിന്റെ പ്രത്യാശ
നിങ്ങളില്‍ പലരും രോഗങ്ങളാലും അസുഖങ്ങളാലും അവശരായിത്തീര്‍ന്നു കഷ്ടപ്പെടുന്നുണ്ടായിരിക്കാം. പ്രത്യാശ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കാം. ദൈവത്തെക്കുറിച്ച് വചനം ഇവിടെ പറയുന്നു:
“അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു.” (സങ്കീര്‍ത്തനങ്ങള്‍ 103:3)
അത് നിങ്ങള്‍ക്കുള്ള പ്രത്യാശയാണ്. നിങ്ങളുടെ പ്രത്യാശ ജീവിക്കുന്നതായി സൂക്ഷിക്കുക. വേദപുസ്തകം പറയുന്നപ്രകാരം നിങ്ങൾ സഖ്യം പ്രാപിച്ച് നന്നായിരിക്കുന്നുവെന്ന് ഛായാചിത്രം ചെയ്യുക.
“നിനക്കുതന്നെ നീ ജ്ഞാനിയായിത്തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക. അത് നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികള്‍ക്ക് തണുപ്പും ആയിരിക്കും.” (സദൃശവാക്യങ്ങൾ 3:7-8)
ഭക്ത്യാദരങ്ങളെ സംബന്ധിച്ച ഭയം ദൈവത്തിനുവേണ്ടി നിങ്ങൾക്കുണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തിന് സൌഖ്യം കൊണ്ടുവരുന്നു.
പ്രത്യാശയില്ലാത്ത ചുറ്റുപാടുകളില്‍ നമുക്കു പ്രത്യാശ ഉണ്ടായിരിക്കുവാന്‍ കഴിയും, എന്തുകൊണ്ടെന്നാല്‍, ദൈവത്താലും അവന്റെ വചനത്താലും.
6. പ്രത്യാശയില്ലാത്ത ഒരു സാഹചര്യത്തിന്റെ നടുവില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
“മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളുതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിനുതന്നേ. ഞാന്‍ നിന്നെ ബഹുജാതികള്‍ക്ക് പിതാവാക്കി വെച്ചു എന്ന് എഴുതിയിരിക്കു ന്നുവല്ലോ. നിന്റെ സന്തതി ഇവ്വണ്ണം ആകും എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്ന് അവന്‍ ആശക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്റെ ശരീരം നിര്‍ജ്ജീവമായിപ്പോയതും സാറയുടെ ഗര്‍ഭപാത്രത്തിന്റെ നിര്‍ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല. ദൈവത്തിന്റെ വാഗ്ദത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിനു മഹത്വം കൊടുത്തു. അവന്‍ വാഗ്ദത്തം ചെയ്തത് പ്രവര്‍ത്തിപ്പാനും ശക്തന്‍ എന്നു പൂര്‍ണ്ണമായി ഉറച്ചു.” (റോമര്‍ 4:17-21)
പ്രത്യാശയില്ലാത്ത ഒരു സാഹചര്യത്തിന്റെ നടുവില്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്? അപ്പോള്‍ അതിനെ ചുറ്റുവട്ടത്തില്‍ തിരിക്കുവാന്‍ ദൈവത്തിന് കഴിയും. അബ്രഹാമിന്റെ ജീവിതത്തില്‍നിന്നും നമുക്ക് എന്തുപാഠം ആണ് പഠിക്കുവാന്‍ കഴിയുന്നത്? അവന്‍ എന്താണ് ചെയ്തത്, അത് ദൈവത്തെ അനുവദിച്ചത്, പ്രത്യാശയില്ലാതിരുന്ന ചുറ്റുപാടിനെ ചുറ്റുവട്ടത്തിലേക്ക് തിരിക്കുവാന്‍.
വേദപുസ്തകം പറയുന്നത് അബ്രഹാം, ആശക്കു വിരോധമായി, വിശ്വസിച്ച്, അവനോട് വാഗ്ദത്തം ചെയ്തത് അവന്‍ ആയിത്തീരുമെന്ന് (റോമര്‍ 4:18).
നിങ്ങള്‍ വിശ്വസിക്കുമോ, ദൈവം എന്തെല്ലാം സംസാരിച്ചുവോ അതെല്ലാം നിവര്‍ത്തിക്കുമെന്ന്? ഉദാഹരണമായി, ദൈവത്തിന്റെ വചനം പറയുന്നു, “നിങ്ങള്‍ ചെയ്യുന്നതെല്ലാം സാധിക്കും” എന്ന്. ഇത് നിങ്ങള്‍ വിശ്വസിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ വിശ്വസിക്കുമോ?
പ്രത്യാശയില്‍ വിശ്വസിക്കുക ദൈവം സംസാരിച്ചത് നിങ്ങൾ ആയിത്തീരുമെന്ന്
ദൈവവും അവന്റെ വചനവും ഒന്നാകുന്നു. വചനത്തില്‍ വിശ്വസിക്കുക എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുക എന്നാണ്. ആശക്കു എതിരായിട്ടുള്ള എല്ലാറ്റിലും നിങ്ങള്‍ വിശ്വസിക്കണം. അതുകൊണ്ട്, പ്രത്യാശയില്ലെന്ന് കാണുമ്പോള്‍പോലും, നിങ്ങള്‍ വിശ്വസിക്കുക, ദൈവം വാഗ്ദത്തം ചെയ്തത് നിങ്ങൾ ആയിത്തീരുമെന്ന്. പ്രത്യാശ വിട്ടുകളയരുത്.
പ്രത്യാശയില്ലാത്ത ചുറ്റുപാട് വിശ്വാസത്തെ മരവിപ്പിക്കരുത്
“അബ്രഹാം വിശ്വാസത്തില്‍ ക്ഷീണിതന്‍ അല്ലാതിരുന്നിട്ടും, അവന്റെ സ്വന്തം ശരീരത്തെ അവന്‍ പരിഗണിച്ചില്ല, ഇതിനുമുന്‍പെ മരിച്ചിരുന്നു (അവന്‍ ഏകദേശം നൂറു വയസ്സുള്ളവന്‍ ആയിരുന്നു), സാറയുടെ ഗര്‍ഭപാത്രത്തിന്റെ നിര്‍ജ്ജീവത്വം.” (റോമര്‍ 4:19)
അവന്റെ വിശ്വാസം ക്ഷീണിക്കുവാന്‍ അവന്‍ അനുവദിച്ചില്ല, അവന്റെ ശരീരത്തിന്റെ അവസ്ഥയും അവന്റെ ചുറ്റിലുമുള്ള സന്ദര്‍ഭങ്ങളെയും അവന്‍ പരിഗണിച്ചപ്പോഴും. ഏതുതരത്തിലുള്ള ചുറ്റുപാടിലെ പ്രത്യാശയില്ലാത്തതും നിങ്ങളുടെ വിശ്വാസത്തെ ക്ഷീണിപ്പിക്കുവാന്‍ അനുവദിക്കരുത്. ചുറ്റിലും നോക്കി പറയരുത്, “ഇത് കേടുപാട് തീര്‍ക്കുന്നതിന് അപ്പുറത്താണെന്ന്.”
എന്നാലും, സന്ദര്‍ഭങ്ങളെ തള്ളിക്കളയണമെന്നല്ല അതിന്റെ അര്‍ത്ഥം. നിങ്ങളുടെ സന്ദര്‍ഭങ്ങളുടെ യാഥാര്‍ത്ഥ്യം നിങ്ങളുടെ വിശ്വാസത്തെ ക്ഷീണിപ്പിക്കുവാന്‍ അനുവദിക്കരുത്. പകരമായി, നിങ്ങളുടെ ചണത്തുണിയുടെ ഭാവനയില്‍, നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടതിന്റെ അനന്തരഫലം നിങ്ങളുടെ ഛായാചിത്രത്തില്‍ ചായം ഇടണം. ഉദാഹരണമായി, പൂര്‍ണ്ണമായി സൌഖ്യം ആയെന്ന് നിങ്ങളെത്തന്നെ കാണുക, ജീവിതത്തില്‍ ഒരു വിജയം ആയിത്തീര്‍ന്നുവെന്ന് നിങ്ങളെത്തന്നെ കാണുക, നിങ്ങളുടെ വിവാഹം ശരിയാക്കപ്പെട്ടുവെന്നും പൂര്‍വൃസ്ഥിതിയിലാക്കപ്പെട്ടുവെന്നും കാണുക, നിങ്ങളുടെ കുഞ്ഞുങ്ങള്‍ ദൈവത്തെ സേവിക്കുന്നതും അവന്റെ വഴികളില്‍ നടക്കുന്നതും കാണുക. ദൈവത്തിന്റെ വചനത്തിന്റെ അടിസ്ഥാനത്തില്‍, അതുപോലെ ഉള്ള ഛായാചിത്രം ചായം ഇട്ടു, അതില്‍ പതിവായി നോക്കുക.
ഒരു രാത്രിയില്‍, ദൈവം അബ്രഹാമിനെ അവന്റെ കൂടാരത്തില്‍നിന്നും വെളിയില്‍ കൊണ്ടുവന്ന് അവനോട് പറഞ്ഞു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുവാന്‍. ദൈവം അവനോട് പറഞ്ഞു “നിന്റെ സന്തതി ഇങ്ങനെ ആകും” എന്ന് (ഉല്പത്തി 15:5).
<> അപ്പോള്‍ അബ്രഹാമിന് ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ ഒരു ഛായാചിത്രം മനസ്സില്‍ വന്നു. ആകാശത്തിലെ നക്ഷത്രങ്ങളെ പ്പോലെ അവന്റെ സന്തതിയെ അവനു “കാണുവാന്‍” കഴിഞ്ഞു. ഓരോ പ്രാവശ്യവും അബ്രഹാം തന്റെ ശരീരത്തിന്റെ അവസ്ഥയെ നോക്കി ശ്രദ്ധിച്ചപ്പോഴും, സാറയുടെ ഗര്‍ഭപാത്രത്തിന്റെ നിര്‍ജ്ജീവത്വം ശ്രദ്ധിച്ചപ്പോഴും, ദൈവത്തിന്റെ വാഗ്ദത്തത്തെക്കുറിച്ച് അവന്‍ അവനെത്തന്നെ ഓര്‍മ്മപ്പെടുത്തുമായിരുന്നു, അവന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലെ മണലിനെപ്പോലെയും ആക്കും എന്നുള്ളത്.അനേക അവസരങ്ങളില്‍, ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ദൈവത്തിന്റെ വചനത്തിന്റെ ശുരശൂഷ ചെയ്യുന്നത് ഞാന്‍ എന്നെത്തന്നെ ഛായാചിത്രം ചെയ്തു. ഞങ്ങളുടെ പ്രാദേശിക സഭയെ, ഞങ്ങളുടെ നഗരത്തിലെ അഞ്ച് ഇടങ്ങളില്‍, ഓരോ ഇടങ്ങളിലും അനേകം ആയിരങ്ങള്‍ സമ്മേളിക്കുന്നതും ഞാന്‍ ഛായാചിത്രം ചെയ്തു. ഞായറാഴ്ചകളില്‍, രാവിലെ, സഭയില്‍ കസേരകള്‍ കാലിയായിക്കിടക്കുന്ന കാഴ്ച എന്റെ വിശ്വാസത്തെ ക്ഷീണിപ്പിച്ചില്ല, എന്തുകൊണ്ടെന്നാല്‍, എന്റെ മനസ്സില്‍ ഞങ്ങളുടെ ഒടുവിലത്തെ ഉദ്ദിഷ്ടസ്ഥാനത്തിന്റെ ഒരു ഛായാചിത്രം ഉണ്ടായിരുന്നു. നിങ്ങളുടെ ഇപ്പോഴത്തെ സന്ദര്‍ഭങ്ങള്‍ എന്തുവിധത്തില്‍ ഉള്ളതായിരുന്നാലും, നിങ്ങളുടെ ഒടുവിലത്തെ ഉദ്ദിഷ്ടസ്ഥാനത്തിന്റെ ഒരു ഛായാചിത്രം നിങ്ങളില്‍ ഉണ്ടായിരിക്കുക, എന്നിട്ട് പ്രത്യാശയില്‍ തുടരുക.
ദൃഡനിശ്ചയവും സഹനശക്തിയും പ്രകടിപ്പിക്കുക
അബ്രഹാമിന്റെ ജീവിതത്തില്‍നിന്നും വേറൊരു കാര്യം നമ്മള്‍ നിരീക്ഷിക്കുന്നത് അവന്‍ “അവിശ്വാസത്തില്‍ ഇടടറിയില്ലു്” (റോമര്‍ 4:20). ദൈവത്തിന്റെ വാഗ്ദത്തത്തില്‍ അവന്‍ ഇടറിവീണില്ല. അവന്‍ ദൃഡനിശ്ചയവും സഹനശക്തിയും പ്രകടിപ്പിച്ചു.
പ്രത്യാശയോടുകൂടെ, ദൃഡനിശ്ചയം എടുക്കേണ്ടതും, സഹനശക്തി ഉണ്ടായിരിക്കേണ്ടതും അതിപ്രാധാന്യമാണ്. (റോമര്‍ 8:25) പറയുന്നു, “നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.”
എന്തെങ്കിലും ലഭിക്കുന്നതിന് എത്രയും വേഗം ശ്രദ്ധിക്കുന്നതില്‍ കുറച്ച് ക്ഷമയോടെ കാത്തിരിക്കുക. അപ്പൊസ്തലനായ പൌലോസ് പറയുന്നു:
“നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയില്‍ ഓര്‍ത്തു.” (1 തെസ്സലൊനിക്യര്‍ 1:3)
പ്രത്യാശ ക്ഷമയാണ്! കലര്‍പ്പില്ലാത്ത പ്രത്യാശ, വചനത്തിന്റെ അടിസ്ഥാനത്തിലുള്ളത് ക്ഷമയാണ്.
“യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്.” (വിലാപങ്ങള്‍ 3:26)
നിങ്ങള്‍ക്ക് സത്യമായ പ്രത്യാശ ഉണ്ടാകുമ്പോള്‍, അവിടെ ശാന്തതയുടെയും, പ്രശാന്തതയുടെയും, ആത്മസംയമനത്തിന്റെ വിവേകവും ഉണ്ട്. ഇത് വരുവാന്‍ പോകുന്നു എന്ന് നിങ്ങള്‍ക്ക് അറിയാം.
നിങ്ങള്‍ ശല്യപ്പെടുത്തുന്നില്ല, അസ്വസ്ഥമാക്കുന്നില്ല, ഇളക്കിമറിക്കുന്നില്ല, നിങ്ങള്‍ ആഗ്രഹിക്കുന്നത് ലഭിക്കേണ്ടതിന് എല്ലാവരെയും വഴിയില്‍നിന്ന് നീക്കേണ്ടത് ആഗ്രഹിക്കുന്നുമില്ല. നിങ്ങള്‍ ശാന്തമാണ്, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നുവോ അത് സംഭവിക്കാന്‍ പോകുകയാണ്.
നിങ്ങള്‍ ദൃഡനിശ്ചയത്തോടെ ക്ഷമയോടെ കാത്തിരിക്കുന്നു. ദൃഡനിശ്ചയം പ്രദര്‍ശിപ്പിക്കുന്നത് വിശ്വാസപ്രകാരം ദൈവത്തിന്റെ വചനം അനുസരിക്കുന്നതിലൂടെയാണ്. എളുപ്പത്തിലുള്ള വഴി എടുക്കരുത്. അത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ.
നിങ്ങളുടെ സന്തോഷം സൂക്ഷിക്കുക, ദൈവത്തിന് സ്തുതി കൊടുക്കുക. അബ്രഹാം ദൈവത്തിന് മഹത്വം കൊടുത്തു (റോമര്‍ 4:20). നിങ്ങൾക്ക് പ്രത്യാശ ഉണ്ടാകുമ്പോള്‍, നിങ്ങള്‍ക്ക് സന്തോഷം ഉണ്ട്. എന്തുകൊണ്ടെന്നാല്‍ നിങ്ങൾക്ക് പ്രത്യാശയുണ്ട് — വചനം എന്തിലാണ് പറയുന്നുവോ — നിങ്ങൾക്ക് ആനന്ദിക്കുവാന്‍ കഴിയും. സന്ദര്‍ഭങ്ങളാല്‍ നിങ്ങൾ ആനന്ദിക്കുന്ന സമയങ്ങളുണ്ട്. എന്നാല്‍ അപ്പോള്‍ പ്രത്യാശയിലും നിങ്ങൾ ആനന്ദിക്കുന്ന സമയങ്ങളുണ്ട്.
നിങ്ങൾക്കു ചെറിയ കുട്ടികള്‍ ഉള്ളവര്‍ക്ക് അറിയാം, അവരുടെ ജന്മദിനം അടുത്തുവരുമ്പോള്‍ എത്രമാത്രം അവര്‍ ഉത്തേജിപ്പിക്കപ്പെട്ടവരാണെന്ന്. ഞങ്ങളുടെ മകള്‍ രൂത്ത് ഈയിടെ അവളുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍, തലേ ആഴ്ച മുതല്‍ക്കേ അവള്‍ അത് നോക്കിക്കൊണ്ടിരിക്കുവാന്‍ തുടങ്ങി. അവള്‍ “പ്രത്യാശയില്‍ ആനന്ദിക്കുകയായിരുന്നു.” യഥാര്‍ത്ഥമായും അവള്‍ ഉത്തേജിപ്പിക്കപ്പെട്ടിരുന്നു, അവളുടെ ജന്മദിവസത്തിന്റെ തലേരാത്രിയില്‍ അവള്‍ പറഞ്ഞു, “ഡാഡി നാളെ രാവിലെ ഞാന്‍ ഉണരുമ്പോള്‍ നീ പറയണം, ‘Good morning birthday girl!’ എന്ന്.” സത്യം ഇതാണ് — അടുത്തദിവസം അവള്‍ ജന്മദിനം ആഘോഷിക്കുവാന്‍ പോകുകയാണ്, സന്തോഷം “ഇപ്പോള്‍” കൊണ്ടുവന്നു. അവളുടെ ജന്മദിനം ആയിട്ടില്ലായിരുന്നു, എന്നാല്‍ അവള്‍ക്കുണ്ടായിരുന്ന പ്രത്യാശയാല്‍ അവള്‍ സന്തോഷവതിയായിരുന്നു.
ക്രിസ്ത്യാനികള്‍ എന്ന നിലക്ക്, നമ്മള്‍ പ്രത്യാശയില്‍ ആനന്ദിക്കുന്നു. നമ്മള്‍ ആനന്ദിക്കുന്നത്, ദൈവം കാര്യങ്ങളെ ചുറ്റുവട്ടത്തില്‍ തിരിച്ചുതരുമെന്നും നമ്മുടെ സന്ദര്‍ഭങ്ങള്‍ക്ക് മാറ്റം വരും എന്നതിനാലാണ്. നമ്മള്‍ പ്രത്യാശയില്‍ ആനന്ദിക്കുന്നു.
“എന്നാല്‍ പ്രത്യാശ നല്‍കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്ക്കുമാറാകട്ടെ.” (റോമര്‍ 15:13)
“ആശയില്‍ സന്തോഷിപ്പിന്‍; കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍.” (റോമര്‍ 12:12)
നമുക്കു പ്രത്യാശയില്‍ പെരുകുവാന്‍ കഴിയും, പ്രത്യാശയുടെ ദൈവം നമ്മളെ സന്തോഷത്താലും സമാധാനത്താലും നിറയ്ക്കുന്നു. നമ്മള്‍ വിശ്വസിക്കുമ്പോള്‍, നമ്മുടെ ജീവിതങ്ങളില്‍ സന്തോഷവും സമാധാനവും വരുന്നു. ചില സമയങ്ങളില്‍ കാത്തിരിക്കുന്നത് വളരെ നീണ്ടുപോകുമ്പോള്‍, ജനങ്ങള്‍ പരാതിപ്പെടുവാനും മുറുമുറുക്കുവാനും തുടങ്ങുന്നു. അവര്‍ ചെയ്യുവാന്‍ ആവശ്യമായിരുന്നത് പ്രത്യാശയുടെ ഒരു ഛായാചിത്രം അവര്‍ക്ക് ഉണ്ടാകണം. ഇപ്പോഴത്തെ സന്ദര്‍ഭങ്ങളാല്‍ മനഃക്ഷോഭം വരുത്തുന്നതിനു പകരം പ്രത്യാശയുടെ ഒരു ഛായാചിത്രം നിലനിര്‍ത്തണം. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാകും, ഒരു ദിവസം ഛായാചിത്രം ഒരു യാഥാര്‍ത്ഥ്യമായിത്തീരും എന്ന് അറിയുന്നതുകൊണ്ട്.
“എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.” (സങ്കീര്‍ത്തനങ്ങള്‍ 42:5)
“ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേല്‍ക്കുമേല്‍ നിന്നെ സ്തുതിക്കും.” (സങ്കീര്‍ത്തനങ്ങള്‍ 71:14)
ഒരാള്‍ക്ക് പ്രത്യാശ ഉണ്ടായിരിക്കുമ്പോള്‍, അവിടെ ആനന്ദത്തിന്റെ ഒരു വിവേകവും ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു കഴിവും ഉണ്ട്. ഇത് നിങ്ങള്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍, നിങ്ങള്‍ പ്രത്യാശയില്ലാത്ത ഒരു ചുറ്റുപാടിന്റെ നടുവില്‍ ആയിരിക്കാം, നിങ്ങള്‍ പറയുന്നുണ്ടായിരിക്കാം, “എനിക്ക് എങ്ങനെ സന്തോഷമായിട്ട് ഇരിക്കുവാന്‍ കഴിയും?” വേദപുസ്തകം പറയുന്നു, “പ്രത്യാശയില്‍ ആനന്ദിക്കുവാന്‍!” നമുക്ക് ദൈവത്തെ എങ്ങനെ സ്തുതിക്കുവാന്‍ കഴിയും? നമുക്ക് ദൈവത്തെ സ്തുതിക്കുവാന്‍ കഴിയും എന്തുകൊണ്ടെന്നാല്‍ നമ്മുക്കുള്ള പ്രത്യാശയാല്‍.
ഇന്ന്, കാര്യങ്ങള്‍ മോശമായി കാണുന്നതുണ്ടായിരിക്കാം. ഇന്ന് സന്ദര്‍ഭങ്ങള്‍ കഠിനമായിരിക്കാം. എന്നാലും നിങ്ങള്‍ക്ക് അവനെ സ്തുതിക്കുവാന്‍ കഴിയും, എന്തുകൊണ്ടെന്നാല്‍, ഈ കാര്യങ്ങള്‍ അധികനാള്‍ നില്‍ക്കുവാന്‍ പോകുന്നില്ലെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ട്. വേദപുസ്തകത്തിലെ ദൈവം ആണ് പ്രത്യാശയില്ലാത്ത ചുറ്റുപാടുകളെ ചുറ്റുവട്ടത്തിലേക്ക് തിരിക്കുന്നത്. അവന്‍ അത് നിങ്ങള്ക്കുവേണ്ടി ചെയ്യും. നിങ്ങളുടെ പ്രത്യാശ ജീവനുള്ളതായി വെക്കുക. പ്രത്യാശയില്‍ വിശ്വസിക്കുക.
“എന്നാല്‍ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാല്‍ ദൈവത്തിനു കഴിയും” (എഫെസ്യര്‍ 3:20).
- ദൈവം സംസാരിച്ചതുപോലെ നിങ്ങള്‍ ആയിത്തീരും എന്നുള്ള പ്രത്യാശയില്‍ വിശ്വസിക്കുക.
- പ്രത്യാശയില്ലാത്ത ചുറ്റുപാടുകള്‍ നിങ്ങളുടെ പ്രത്യാശയെ മരവിപ്പിക്കുന്നതിന് അനുവദിക്കരുത്.
- ദൃഡനിശ്ചയവും സഹനശക്തിയും പ്രകടിപ്പിക്കുക.
- നിങ്ങളുടെ സന്തോഷം സൂക്ഷിക്കുക, ദൈവത്തിന് സ്തുതി കൊടുക്കുക.